Azoospermia | Male infertility treatment | Dr Balakrishnan |Susrutha IVF | Laparoscopy Centre kerala

Dr R Balakrishnan

AZOOSPERMIA - DR R BALAKRISHNAN DESCRIBES IN MALAYALAM. Dr Balakrishnan explaining about #Azoospermia in #susruthaTalk at #Susruthaivf In Doctors Talk Dr R. Balakrishnan explaining about NO SPERM COUNT , NIL SPERM , LOW SPERM COUNT, POOR SPERM QUALITY. പുരുഷ വന്ധ്യതയ്ക്ക് പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായി കാണുന്ന രോഗാവസ്ഥയാണ് അസൂസ്പേർമിയ (Azoospermia). പുരുഷ ശുക്ലത്തിൽ ബീജാണുക്കൾ ഒട്ടുമില്ലാത്ത അവസ്ഥയാണിത്. വിദഗ്ധ പരിശോധനയിൽ അസൂസ്പേർമിയ കണ്ടെത്തിയാൽ പല ദമ്പതിമാരും നിരാശരാകും. ചികിൽസ തേടുന്ന പുരുഷന്റെ വൃഷണത്തിന്റെ ആരോഗ്യസ്ഥിയാണ് മുഖ്യമായും പരിശോധിക്കുന്നത്. വൃഷണങ്ങൾ വൃഷണസഞ്ചിയിൽ തന്നെയാണോ എന്നതും വലുപ്പവുമെല്ലാം നോക്കിയാണ് ചികിൽസ ആരംഭിക്കുന്നത്. എഫ് എഎച്ച് എൽഎച്ച് എന്ന നൂതന ഹോർമോൺ ടെസ്റ്റുകളിലൂടെ വൃഷണത്തിന്റെ പ്രവർത്തനശേഷം കൃത്യമായി വിലയിരുത്താം. ഹോർമോൺ വളരെ കുറഞ്ഞ അവസ്ഥയിലാണെങ്കിൽ മരുന്നുകൊണ്ട് അസൂസ്പേർമിയ ചികിൽസിക്കാൻ സാധിക്കും. ചിലരിൽ ഇൻജക്ഷനുകൾ മതിയാകും. പരിശോധനയിൽ ഹോർമോണുകളുടെ അളവ് സാധാരണ നിലയിലായിട്ടും ശുക്ലത്തിൽ ബീജാണുക്കളില്ലാത്ത അവസ്ഥയാണെങ്കിൽ വൃഷണത്തിന്റെയുളളിലോ അതിന്റെ മുകളിലുള്ള എപ്പിഡമിസ് ഗ്രന്ഥയിലോ ബീജാണുക്കളെ തിരയുന്നതാണ് പതിവ്. ഭൂരിപക്ഷം പേർക്കും അങ്ങനെ കണ്ടെത്തുന്ന ആരോഗ്യമുള്ള ബീജങ്ങളെ െഎവിഎഫ് ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. ടീസാ, പീസാ മൈക്രോ പീസാ എന്നീ ശസ്ത്രക്രിയയകൾ വഴിയാണ് ആരോഗ്യമുള്ള ബീജങ്ങളെ കണ്ടെത്തുന്നത്. അസൂസ്‌പേര്‍മിയ ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥയെ ആണ് അസൂസ്‌പേര്‍മിയ എന്നറിയപ്പെടുന്നത്. ചിലരുടെ ശുക്ലത്തില്‍ ബീജം ഒട്ടും കാണപ്പെടാറില്ല. ശുക്ലം കുറവ്, ബീജ കുറവ് , മോട്ടിലിറ്റി (ചലനാത്മകത ) , ബീജത്തിന്റെ ആകൃതി എന്നിവയാണ് പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍ . തുറന്ന് പറയാന്‍ മടികാണിക്കാതെയും ഏറെ നാള്‍ കാത്തിരിക്കാതെയും ഉടന്‍ ചികിത്സ തേടുകയാണ് വന്ധ്യതയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്. ശാരീരിക പരിശോധന, ജനനേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിവാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാം.